Sunday, February 5, 2012

അപ്പൂപ്പൻ ത്താടി

ദുബായിലെ..പത്ത്‌ ട്രാക്കുള്ള എക്സ്പ്രെസ്സ്‌ റോടിലൂടെ..അതിവേഗതയിൽ കാർ ഓടിക്കുകയായിറുന്നു ഞാൻ, റോട്‌ നിറയെ വാഹനങ്ങൾ...പുറത്ത്‌ മരുഭുമിയിലെ കൊടും ചൂട്‌..കാറിനകത്ത്‌..എ.സി യുടെ കുളിർമ. റോട്‌ നിറയെ വാഹനങ്ങ്ൾ ഉണ്ടങ്ങിലും അടച്ചിട്ട കാറിനകത്ത്‌ ഞാൻ തനിച്ചാണല്ലൊ...ശരിക്കും ഒറ്റപെട്ടത്‌ പോലെ..മനസ്സ്‌ ശൂന്യം..ലോങ്ങ്‌ ഡ്രൈവിങ്ങിൽ മനസ്സ്‌ ഇങ്ങിനെ ഉറക്കത്തിലാണാ..സ്വപ്നത്തിലണോ...എന്നറിയാത്ത അവസ്തയിൽ എത്താറുണ്ട്.
പെട്ടന്ന്‌..എന്റെ കാറിന്റെ മുൻ ഗ്ലാസ്സിൽ തട്ടി ഒരു അപ്പൂപ്പൻ ത്താടി മിന്നായപൊലെ പാറി പോയി...ഒന്നൂടെ നോക്കാൻ ഒത്തതുമില്ല..ഇത്രയും വേഗതയിൽ പൊകുന്ന കാറിൽ നിന്നും തിറിഞ്ഞുനൊക്കുന്നത്‌ ബുദിയുമല്ല..
മനസ്സ്‌ കാർ മുന്നൊട്ടൊടുന്നതിലും വേഗത്തിൽ വർഷങ്ങൾ പിറകിലേക്ക്‌ ഓടിപൊയി..കുട്ടിക്കലത്ത്‌ അപ്പൂപ്പൻ ത്താടി കാണുപോൾ അതിന്റെ പിറകിൽ എത്ര സമയമായിരുന്നു ഓടിയിരുന്നത്‌..അതിന്റെ കാറ്റിനനുസരിച്ച് പല ദിശയിലേക്കുള്ള സഞ്ചാരം നോക്കിനില്ക്കുന്നത്‌ എന്ത്‌ രസമായിരുന്നു..
പിന്നീട്‌ മുതിർന്നപ്പാൾ...കൗതകം മാറി..മറ്റൊരു കാണിലൂടെയാൺ കാണാൻ ശ്രമിച്ചത്..കാറ്റിന്റെ ഗതിക്കൊത്താൺ സഞ്ചരിക്കുന്നതെങ്ങിലും..അതിൻ താഴെ ആ ചെറിയ വിത്തിനെ.ദൂരെ.നല്ലൊരു സ്ത്തലത്ത്‌ സുരക്ഷിതമായി എത്തിക്കുക എന്ന ലക്ഷ്യത്തിൻ വേണ്ടിയുള്ള ആ യാത്ര..പക്ഷെ.യാത്രക്കിടയിൽ പലപ്പോഴും മരത്തിന്റെ ചില്ലയിലൊ..വീടിന്റെ മേല്ക്കൂരയിലൊക്കെ...കുടുങ്ങി..മറ്റോരു ശക്തമായ കാറ്റ്‌ വരുന്നത്‌ വരെ കുടുങ്ങികിടന്നെക്കാം..ചിലപ്പോൾ വീണ്ടും യാത്ര തുടരുമ്പൊൾ ആയിരിക്കുമറിയുന്നത്‌ ...അതിന്റെ താഴ്യൂള്ള ആ വിത്ത്‌ നഷ്ടപെട്ടത്‌..പക്ഷെ എന്ത്‌ ചെയ്യാൻ കാറ്റിന്റെ താളത്തിനൊത്ത്‌ എങ്ങോട്ടെന്നാറിയാതെ വീണ്ടും സഞ്ചരിക്കുന്നു..ഈ യാത്രയുടെ അന്ത്യം എന്റെ അവസാനമാണന്നിഞ്ഞിട്ടും ഒന്നുംച്ചെയ്യാനില്ലാതെ....ഈ യാത്രയുടെ അവസനം എപ്പോഴണന്നറിയാതെ...
ഇത്പോലെതന്നെയല്ലെ മാനത്തെ മേഘങ്ങളും..അവയും കാറ്റിന്റെ ഗതിക്കനുസരിച്ച്‌ എങ്ങൊട്ടൊ സഞ്ചരിക്കുന്നു..ഏതെങ്ങിലും പർവ്വതങ്ങളിൽതട്ടിയൊ അല്ലങ്ങിൽ ഒരു കുളിർക്കാറ്റ്‌ വന്ന്‌ സ്പ്രശിക്കുമ്പൊൾ മഴയായി ഭൂമിയിലെക്കു വർഷിക്കുകയെന്നതാണു അവയുടെ ലക്ഷ്യം ..പക്ഷെ..എപ്പോൾ എവിടെവെച്ചൊരു പർവ്വതത്തെകാണുമെന്നൊ അല്ലങ്ങിൽ ഒരു കുളിർ തെന്നൽ വരുമെന്നോ അറിയാതെ..അല്ലങ്ങിൽ എവിടെയൊ എന്നെയൊരു ഒരു കുളിർക്കാറ്റ്‌ കാത്തിരിക്കുന്നു എന്ന വിശ്വാസത്തിൽ...അവയും സഞ്ചരിക്കുന്നു
ചിന്തിക്കുമ്പോൾ എനിക്കും തോന്നാറുണ്ട്‌..സത്യത്തിൽ ഞാനും ഒരു അപ്പൂപ്പൻ ത്താടിയെ പൊലെ തന്നെയല്ലെ..ഞാൻ മാത്രമല്ല ഓരൊ മനുഷ്യനും അങ്ങിനെതന്നെയല്ലെ.....
പഠിക്കുന്ന കാലത്ത്‌ ആരകണമെന്ന ടീച്ചറുടെ ചോദ്യത്തിൻ ഉത്തരം കൊടുത്ത വിഷയത്തിനല്ല പഠിച്ചത്‌...പഠിച്ച ജൊലിയല്ല ചെയ്തത്‌...കാലം ഓരൊ കാലത്ത്‌ എന്നെക്കൊണ്ട്‌ എന്തക്കെയൊ ചെയ്യിച്ചു..
ഇപ്പൊൾ എന്റെ ഈ നാല്പ്പതാം വയസ്സിൽ ഇത്രയും കാലം ഞാൻ ചെയ്ത എല്ലാ ജോലികളും ഒരു സൈഡ്‌ ബിസിനസ്സ്മാത്രമാക്കി..ഇന്ന് മുതൽ പുതിയ ജോലി...ഈ ജോലി എത്രകാലം..ഇത്‌ മാറിമറ്റൊന്ന്‌ അറിയില്ല... 
മകളുമായി ഈ വിഷയം ചാറ്റിങ്ങിൽ ഷയർ ചെയ്തപ്പോൾ അവൾ പറഞ്ഞത്‌ “ഡോണ്ട്‌ വറി പപ്പാ...നബിക്ക്‌ നുബുവത്ത്‌ കിട്ടിയത്‌ നാല്പ്പതാം ആം വയസ്സിലാ..അത്പോലെ നാല്പ്പതാം വയസ്സിൽ കിട്ടിയ ജോലി നല്ലതിനാവാൻ ഞാൻ പ്രാഥിക്കാം” ...
യാത്രക്കിടയിൽ കണ്ട ആ ചെറിയ അപ്പൂപ്പന്താടി എന്തോക്കയാണുചിന്തിപ്പിച്ച്ത്‌...ഇപ്പോഴാൺ ഞാൻ ഓർത്തത്‌ ...ഈ മരുഭൂമിയിൽ..അപ്പൂപ്പൻ താടിയുണ്ടാകുമൊ?....അതൊ അത്‌ എന്റെ വെറുമെരു പകല്കിനാവു മാത്രമായിരുന്നൊ?....