Sunday, September 25, 2011

"മകളെ നിനക്കായി "...........1400 വര്‍ഷങ്ങള്‍ക്കു മുന്‍പ്, അറേബ്യന്‍ മണലാരണ്യങ്ങളില്‍ അത് സര്‍വസാധാരനമായിരുന്നു............. മഹാനായ ആ വിപ്ലവകാരിയുടെ ജന്മം കൊണ്ട് ഇന്ന് ആ ജനത മനുഷ്യരായി മാറിയെങ്കില്‍............. നമ്മുടെ സമൂഹത്തിലെ അഭിനവ കാട്ടാളത്വതിനു മൂക്ക് കയറിടാന്‍, ഓടയിലോഴുകുന്ന പെണ്ഭ്രൂനങ്ങള്‍ക്ക് നിത്യ ശാന്തിയേകാന്‍ നാം ആരെയാണ് കാത്തിരിക്കുന്നത്............????????????? രാജ്യത്ത് പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി കുറയുന്നത് ഏറെ ആശങ്കാജനകമെന്ന് ദേശീയ വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സന്‍ ഡോ. ഗിരിജ വ്യാസ്. ലിംഗനിര്‍ണയ പരിശോധനകള്‍ കര്‍ശനമായി വിലക്കാന്‍ അടിയന്തര നിയമനിര്‍മാണം വേണമെന്നും അവര്‍ പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഗിരിജാ വ്യാസ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആറു വയസ്സിനു ചുവടെയുള്ള പെണ്‍കുട്ടികളുടെ അനുപാതം ഗണ്യമായി കുറയുന്നത് ഇതാദ്യമാണ്. ഏറെ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. പല സംസ്ഥാനങ്ങളിലും പെണ്‍ഭ്രൂണഹത്യ അനിയന്ത്രിതമായി തുടരുന്ന സാഹചര്യമുണ്ട്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് ക്ലിനിക്കുകളും മറ്റും ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഈ സാഹചര്യത്തില്‍ ഗര്‍ഭവേളയിലെ ലിംഗനിര്‍ണയ പരിശോധകള്‍ നിയമം മൂലം തടയാന്‍ നടപടി വേണം. ഗര്‍ഭസ്ഥശിശു ആണോ പെണേ്ണാ എന്ന് തിരിച്ചറിയാന്‍ ചെറിയ നൂതന ഉപകരണങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണിപ്പോള്‍. എന്നിരിക്കെ, വൈദ്യമേഖലയിലെ സ്ഥാപനങ്ങളെ മാത്രം നിയമത്തിന്റെ പരിധിയില്‍ കൊണ്ടു വന്നതു കൊണ്ടായില്ല. പെണ്‍കുട്ടികളുടെ പിറവി ശാപമായി കാണുന്ന സാമൂഹിക സാഹചര്യം രാജ്യത്ത് വളരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും -അവര്‍ മുന്നറിയിപ്പ് നല്‍കി. പെണ്‍ഭ്രൂണഹത്യ പെരുകുന്ന പഞ്ചാബ്, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ പ്രത്യേക നിയമനിര്‍മാണം കൊണ്ടു വരാന്‍ ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ താല്‍പര്യമെടുക്കണമെന്നും ഗിരിജ വ്യാസ് നിര്‍ദേശിച്ചു. ദേശീയ വനിതാ കമീഷന്‍ ചെയര്‍ പേഴ്‌സന്‍ എന്ന നിലക്ക് പിന്നിട്ട ആറു വര്‍ഷം സ്ത്രീകളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സാധിച്ചതായും അവര്‍ അവകാശപ്പെട്ടു. സംതൃപ്തിയോടെയാണ് താന്‍ ഈ പദവി ഒഴിയുന്നതെന്നും അവര്‍ വ്യക്തമാക്കി. {പെണ്‍ ഭ്രൂണഹത്യ തടയാന്‍ കര്‍ശന നിയമനിര്‍മാണം വേണമെന്ന് വനിതാ കമീഷന്‍ MAADHYAMAM Published on Thu, 04/07/2011 - 07:59 ( 

No comments: