Wednesday, November 23, 2011

ഗസലും പ്രാവസിയും


ഗസലും പ്രാവസിയും
ജീവൻ ഉന്മാദത്തിൽ എത്തുംമ്പോൾ  ഗസൽ ജനിക്കുന്നു.
 കുട്ടിക്കാലം , ബാല്യം പ്രണയം, വിരഹം.........
ഗായകൻ പാടുമ്പോൾ ആ വരികൾ നിങ്ങളെ കുറിച്ചാണന്ന്‌  തോന്നാറില്ലെ....

മഴക്കാലത്ത്‌..കളിക്കൂട്ടുക്കാരിയുമൊത്ത്‌ കളിവഞ്ചിയുണ്ടാക്കി കളിച്ചതും..മണ്ണപ്പം ചുട്ടതും..
.എന്ത്‌ രസമുള്ള കുട്ടിക്കാലം.
.“എന്റെ സകലതും നല്കാം..എന്റെ കുട്ടിക്കാലം തിരിച്ച്തരുമൊ”..
എന്ന വരികൾ കേൾക്കുമ്പോൾ...അത്‌ നിങ്ങളുടെയും ചോദ്യമായി തോന്നാറില്ലെ?
കുട്ടിക്കാലം കഴിഞ്ഞ്‌ ബാല്യം...ഒരിക്കലും മറക്കാത്ത ഓർമകൾ..ചാപല്യങ്ങൾ.....എന്തൊക്കെ...?
‘നീ പറഞ്ഞു..പ്രണയം ദിവ്യമെന്ന്
പ്രണയം അനർഘമെന്ന്.....പ്രണയം..അതിന്റെ സൗരഭ്യം ലഹരിയെന്ന്“
ഗായകൻ പാടുമ്പോൾ നമ്മുടെ മനസ്സ് വർഷങ്ങൾ പിറലേക്ക് ഓടിപോവാറില്ലെ..
വിരഹം...
"വീണ്ടും പടാം സഖീ നിനക്കായി
വിരഹ ഗാനം ഞാൻ...ഒരു വിഷാദ ഗാനം ഞാൻ.."

"നിന്നെകുറിച്ചുള്ള ഓർമകൾ മാത്രമാൺ ഇന്നന്റെ   മനസ്സിൽ സഖീ....
നിന്റെ മനോഹര ചിത്രങ്ങൾ മാത്രമാൺ ഇന്നന്റെ മൺചുമരിൽ സഖീ...".
പ്രാവസിക്ക് ഗസൽ എന്നും അവന്റെ ആത്മാവിന്റെ വിങ്ങലാൺ...പ്രാവാസിക്കെ സത്യത്തിൽ വിരഹത്തിന്റെ ..വേദന അറിയൂ...
മാതാവിന്റെ , പിതാവിന്റെ..സഖിയുടെ.. മക്കളുടെ..നാടിന്റെ..അങ്ങിനെ എന്തല്ലാം വിരഹങ്ങൾ..നമ്മുടെ മനസ്സ്സിലൂടെ കടന്ന് പൊകുമ്പോൾ നമുക്ക് തൊന്നാറില്ലെ..ഗസൽ ജനിച്ചത് തന്നെ പ്രാവാസിക്ക് വേണ്ടിയാണന്ന്..
ലോകത്ത് ജീവനുള്ളകാലം വരെ ഗസലുമുണ്ടാകും..തീർച്ച

2 comments:

punnakkodan said...

നന്നായിട്ടുണ്ട്

punnakkodan said...

good...